Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Bank

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; ര​ണ്ട് പ്ര​തി​ക​ളു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ക​രി​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി. ജി​ത ഭാ​സ്ക​ർ, ശ്രീ​ല​ത എ​ന്നി​വ​രു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടേ​യു​ടെ​യും, മൂ​ന്നാം പ്ര​തി​യു​ടെ​യും ഭാ​ര്യ​മാ​രാ​ണ് ഇ​വ​ർ. നേ​ര​ത്തെ മ​റ്റൊ​രു കേ​സി​ൽ ഇ​രു​വ​ർ​ക്കും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

ബാ​ങ്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടി.​ആ​ര്‍. സു​നി​ല്‍ കു​മാ​റാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വും പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്നു ടി.​ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍.

 

District News

ക​ട​നാ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: കൂ​ട്ടാ​യ തീ​രു​മാ​നം വേ​ണ​മെ​ന്ന് നി​ക്ഷേ​പ​ക​രു​ടെ യോ​ഗം

ക​ട​നാ​ട്: ജൂ​ലൈ 11നു ​ന​ട​ക്കു​ന്ന ക​ട​നാ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യോ​ജി​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ എ​ല്ലാ രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന് ബാ​ങ്ക് നി​ക്ഷേ​പ​ക​രു​ടെ യോ​ഗം.

2023 ന​വം​ബ​ര്‍ മു​ത​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ക​ട​നാ​ട് സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍ 50 കോ​ടി​യി​ലേ​റെ നി​ക്ഷേ​പ​വും 45 കോ​ടി​യി​ലേ​റെ വാ​യ്പ​യും കൂ​ടാ​തെ 40 കോ​ടി​യി​ലേ​റെ പി​രി​ഞ്ഞു കി​ട്ടേ​ണ്ട പ​ലി​ശ​യും അ​വ​ശേ​ഷി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ തു​ക ചെ​ല​വ​ഴി​ച്ച് ന​ട​ത്തേ​ണ്ടി​വ​രു​ന്ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കി, പൊ​തു​സ​മ്മ​ത​രാ​യ 13 പേ​രെ ക​ണ്ടെ​ത്തി ഭ​ര​ണ​ച്ചു​മ​ത​ല ഏ​ൽ​പ്പി​ക്കാ​ൻ ഇ​ട​ത്-​വ​ല​ത്-​ബി​ജെ​പി മു​ന്ന​ണി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് കൊ​ല്ല​പ്പ​ള്ളി വ്യാ​പാ​ര​ഭ​വ​നി​ല്‍ ചേ​ര്‍​ന്ന നി​ക്ഷേ​പ​ക​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ഖി​ല കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് ഡി​പ്പോ​സി​റ്റേ​ഴ്‌​സ് ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി വെ​ള്ള​രി​ങ്ങാ​ട്ട്, ക​ട​നാ​ട് ബാ​ങ്ക് സം​ര​ക്ഷ​ണ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍ പു​തി​യാ​മ​ഠം, ജോ​യി ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, ജോ​സ​ഫ് പാ​ണ്ടി​യാം​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

പ​റ​വൂ​ർ സ​ഹ​ക​ര​ണ​ ബാ​ങ്കി​ലെ സ്വർണ തിരിമറി; അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വ്

പ​​​​റ​​​​വൂ​​​​ര്‍: പ​​​​റ​​​​വൂ​​​​ര്‍ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ല്‍ 2016 മു​​​​ത​​​​ല്‍ 2018 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ പ​​​​ണ​​​​യം വ​​​​ച്ച സ്വ​​​​ര്‍​ണം, ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ര്‍ അ​​​​റി​​​​യാ​​​​തെ ജ്വ​​​​ല്ല​​​​റി​​​​യി​​​​ല്‍ തൂ​​​​ക്കി വി​​​​റ്റ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ ജി​​​​ല്ലാ ജോ​​​​യി​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്.

കൊ​​​​ങ്ങോ​​​​ര്‍​പ്പി​​​​ള്ളി എ​​​​ഫ്എ​​​​സ്‌​​​​സി​​​​ബി ഗ്രൂ​​​​പ്പ് സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​യി​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ മ​​​​ര്‍​തീ​​​​ന റി​​​​നി​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ. 60 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​ക​​​​ണം.

മൂ​​​​ന്നു ത​​​​വ​​​​ണ ലേ​​​​ല​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചാ​​​​ണ് സ്വ​​​​ര്‍​ണം ജ്വ​​​​ല്ല​​​​റി​​​​യി​​​​ല്‍ തൂ​​​​ക്കി വി​​​​റ്റ​​​​തെ​​​​ന്നും അ​​​​സി. ര​​​​ജി​​​​സ്ട്രാ​​​​റു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ലേ​​​​ല​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​രി​​​​ല്‍നി​​​​ന്നും ഏ​​​​ണ​​​​സ്റ്റ് മ​​​​ണി വാ​​​​ങ്ങി​​​​യ​​​​താ​​​​യി രേ​​​​ഖ​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​തി​​​​നാ​​​​ല്‍ ലേ​​​​ലം ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ണ്ട്.

മൂ​​​​ന്നു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി 1308 സ്വ​​​​ര്‍​ണ ഉ​​​​രു​​​​പ്പ​​​​ടി​​​​ക​​​​ള്‍ ( 24334.9 ഗ്രാം) ​​​​ലേ​​​​ല​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​ത്താ​​​​തെ ജ്വ​​​​ല്ല​​​​റി​​​​യി​​​​ല്‍ കൊ​​​​ണ്ടു​​​​പോ​​​​യി വി​​​​ൽ​​​​ക്കു​​​ക​​​​യും 6,11,19,841 രൂ​​​​പ ബാ​​​​ങ്കി​​​​ന്‍റെ അ​​​​നാ​​​​മ​​​​ത്ത് ക​​​​ണ​​​​ക്കി​​​​ല്‍ വ​​​​ര​​​​വ് വ​​​​യ്ക്കു​​​​ക​​​​യും അ​​​​ത​​​​ത് സ്വ​​​​ര്‍​ണ​​​പ്പ​​​​ണ​​​​യ വാ​​​​യ്പാ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ല്‍ ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

എ​​​​ന്നാ​​​​ല്‍ പ​​​​ണ​​​​യ​​​കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ സ​​​​മ​​​​യ​​​​ത്തു​​​ത​​​​ന്നെ ലേ​​​​ല​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​ത്തി വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ല്‍ 53.84 ല​​​​ക്ഷം രൂ​​​​പ ബാ​​​​ങ്കി​​​​നു ന​​​​ഷ്‌​​​ടം സം​​​​ഭ​​​​വി​​​​ക്കി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​വെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി. സ്വ​​​​ര്‍​ണം ജ്വ​​​​ല്ല​​​​റി​​​​യി​​​​ല്‍ തൂ​​​​ക്കി വി​​​​റ്റി​​​​ട്ടും വാ​​​​യ്പ തീ​​​​ര്‍​ക്കാ​​​​ന്‍ മ​​​​തി​​​​യാ​​​​കാ​​​​ത്ത​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് 1.40 കോ​​​​ടി രൂ​​​​പ ബാ​​​​ങ്കി​​​​ന് ഇ​​​​നി​​​​യും തി​​​​രി​​​​ച്ചു​​​കി​​​​ട്ടാ​​​​നു​​​​ണ്ട്.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ സെ​​​​ക്ര​​​​ട്ട​​​​റി പി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റും 13 ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളും കു​​​​റ്റ​​​​ക്കാ​​​​രാ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ര്‍​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഇ​​​​ക്കാ​​​​ല​​​​ത്ത് സി​​​​പി​​​​എ​​​​മ്മി​​​​ലെ എം.​​​​എ. വി​​​​ദ്യാ​​​​സാ​​​​ഗ​​​​റും സി​​​​പി​​​​ഐ​​​​യി​​​​ലെ ഇ.​​​​പി. ശ​​​​ശി​​​​ധ​​​​രനു​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ര്‍.

Kerala

സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനിന്നില്ല, സിപിഎം നേതാവിന്‍റെ ഭാര്യ പ്രസിഡന്‍റു സ്ഥാനം രാജിവച്ചു

പത്തനംതിട്ട: അടൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതികളുടെ കാലയളവിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്ന സിപിഎമ്മുകാരിയായ വനിതാ പ്രസിഡന്‍റ് സമ്മർദങ്ങൾക്കൊടുവിൽ സ്ഥാനം രാജിവച്ചു. സിപിഎം മുൻ സംസ്ഥാന സമിതിയംഗവും മുൻ അടൂർ എംഎൽഎയുമായ ആർ. ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമരപിള്ളയാണ് പ്രസിഡന്‍റു സ്ഥാനം രാജിവച്ചത്.

സിപിഎമ്മുകാർ മാത്രം അംഗങ്ങളായ ബാങ്ക് ഭരണസമിതിയിൽ പ്രസിഡന്‍റിനെതിരേ കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനാരിക്കവേയാണ് ബാങ്കിൽ മുൻകാലങ്ങളിൽ നടന്ന ക്രമക്കേടുകൾ വിവരിച്ച് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തി പൊൻതാമരപിള്ള രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് സഹകരണ വകുപ്പ് അസിസ്റ്റന്‍റ് രജിസ്ട്രാർക്കും കൈമാറി. രാജിക്കത്ത് വാങ്ങാൻ ബാങ്ക് സെക്രട്ടറി തയാറായില്ലെന്നും പെൻതാമരപിള്ള പറഞ്ഞു.

സിപിഎം അടൂർ ഏരിയാ കമ്മിറ്റിയംഗം കൂടിയായ പി. രവീന്ദ്രൻ ദീർഘകാലം പ്രസിഡന്‍റായിരുന്ന 142 - ാംനമ്പർ അടൂർ സർവീസ് സഹകരണ ബാങ്കിനെതിരേയാണ് ആരോപണം. 2024 നവംബറിലാണ് പൊൻതാമരപിള്ള ബാങ്ക് പ്രസിഡന്‍റു സ്ഥാനം ഏറ്റെടുത്തത്. പിന്നീടു നടന്ന പരിശോധനയിലും സഹകരണ വകുപ്പ് നടത്തിയ പരിശോധനകളിലുമാണ് ക്രമക്കേടുകൾ പുറത്തുവന്നത്. 75 ലക്ഷത്തിൽപരം രൂപയുടെ ക്രമക്കേട് രവീന്ദ്രൻ പ്രസിഡന്‍റായിരുന്ന കാലയളവിൽ ഉണ്ടായിട്ടുണ്ടെന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.

സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളിന്‍റെ കൂടി പിന്തുണയിലാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രസിഡന്‍റെന്ന നിലയിൽ താൻ ആവശ്യപ്പെട്ട ഫയലുകൾ നൽകാൻ പലപ്പോഴും ഉദ്യോഗസ്ഥർ തയാറായില്ല. ബാലൻസ് ഷീറ്റ് കൃത്യമായി അവതരിപ്പിച്ചിരുന്നില്ല. നേരത്തെ താൻ ഇക്കാര്യം ഭരണസമിതിയിൽ ഉന്നയിക്കപ്പെടുന്പോഴും പിന്തുണ ലഭിച്ചിരുന്നില്ല.

ഇതു സംബന്ധിച്ച് സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ ബാങ്കിലെ സ്ഥിരനിക്ഷേപം പിൻവലിച്ചതും പലിശ ലഭിക്കാത്തതുമായ നിരവധി പരാതികളുണ്ടായി. ഏറെ നഷ്ടത്തിലായിരുന്ന ഘട്ടത്തിലാണ് താൻ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തത്.

കുടിശികകൾ പിരിച്ചെടുത്തും നിക്ഷേപം വർധിപ്പിച്ചും ബാങ്കിനെ നല്ലനിലയിലേക്ക് മാറ്റാൻ ശ്രമം നടത്തി. കേരള ബാങ്കുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകൾ പുനരാരംഭിച്ചു. നേരത്തെ അടൂരിലെ മറ്റൊരു സഹകരണ സംഘത്തിലേക്ക്ബാങ്കിന്‍റെ നിക്ഷേപം അടക്കം മാറ്റുകയും ഇതിലൂടെ കുടുംബാംഗങ്ങൾക്ക് സഹായം ചെയ്തു കൊടുക്കുകയുമാണ് മുൻ പ്രസിഡന്‍റ് ചെയ്തിരുന്നതെന്ന് പൊൻതാമരപിള്ള ആരോപിച്ചു. തന്നെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഭരണസമിതിയംഗങ്ങളും സ്വീകരിച്ചത്.

താൻ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടി കമ്മിറ്റികളെയും നേതാക്കളെയും ധരിപ്പിച്ചിരുന്നു. എന്നാൽ അതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തയാറായില്ല. പകരം പാർട്ടിയോട് ആലോചിക്കാതെ അംഗങ്ങൾ അവിശ്വാസം നൽകുകയായിരുന്നു. ക്രമവിരുദ്ധമായ ഈ നടപടിയെപ്പോലും ചോദ്യം ചെയ്യാൻ ആരും തയാറായില്ല.

ക്രമക്കേടിന് ഒത്താശ ചെയ്യാത്തതിന്‍റെ പേരിൽ ബാങ്ക് ഭരണ സമിതിയിൽ നിന്നും ചില നേതാക്കളുടെ ഭാഗത്തുനിന്നും വലിയ സമ്മർദങ്ങൾ തനിക്കു നേരിടേണ്ടിവന്നു. പ്രസിഡന്‍റു സ്ഥാനം രാജിവച്ചാലും ക്രമക്കേട് തെളിയിക്കേണ്ടതുള്ളതിനാൽ ബോർഡ് മെംബർ സ്ഥാനം രാജിവച്ചിട്ടില്ല. ഇതിനായി ഏതറ്റംവരെയും താൻ പോകും.

അഴിമതിക്കെതിരേ ശക്തമായി പോരാടും. പാർട്ടിയിൽ ഇപ്പോഴും പൂർണ വിശ്വാസമുണ്ടെന്നും പൊൻതാമര പിള്ള പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ നഗരസഭ 27 ാം വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്ന പൊൻതാമരപിള്ള പരാജയപ്പെട്ടിരുന്നു.

Kerala

സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര‌​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

കാ​സ​ർ​ഗോ​ഡ്: സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര‌​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട​വ​ലം പ​ട്ട​ർ ക​ണ്ട​ത്തെ എം. ​നി​ധീ​ഷ് (35) ആ​ണ് മ​രി​ച്ച​ത്. കു​ശാ​ൽ ന​ഗ​ർ പ​ത്താ​യ പു​ര​യ്‌​ക്ക് സ​മീ​പ​മാ​ണ് നി​ധീ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് നി​ധീ​ഷി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വീ​ട്ടി​ൽ നി​ന്നും ഏ​റെ അ​ക​ലെ​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ഥ​ലം. യു​വാ​വി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

District News

നേ​മം സ​ഹ​. ബാ​ങ്ക് നി​ക്ഷേ​പ​ക​രു​ടെ വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യി മാ​റി

നേ​മം : സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തി വ​ഞ്ചി​ത​രാ​യ​വ​രു​ടെ ക​ണ്ണു​നീ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​താ​യി നേ​മം സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി ശാ​ന്തി​വി​ള മു​ജീ​ബ് റ​ഹ്‌​മാ​ൻ.


96 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ പ​ല ഉ​ന്ന​ത​ർ​ക്കും പ​ങ്കു​ണ്ട്. കേ​സ് ക്രൈം ​ബ്രാ​ഞ്ചും ഇ​പ്പോ​ൾ ഇ​ഡി​യും അ​ന്വേ​ഷി​ച്ചു വ​രു​ന്നു. കാ​ൻ​സ​ർ രോ​ഗി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പ്പി​ച്ച് ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്നു ‍ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും അ​തു ന​ൽ​കാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല. പ്രാ​യ​മാ​യ പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​ൻ സ്വ​രൂ​പി​ച്ച കാ​ശു തി​രി​കെ കി​ട്ടാ​തെ മാ​താ​പി​താ​ക്ക​ൾ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​യി. പ​ല പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​വാ​ഹം മു​ട​ങ്ങി.


നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഗ്യാ​ര​ന്‍റി എ​ന്ന ബോ​ർ​ഡ് ക​ണ്ടാ​ണു പ​ല​രും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ച​ത്. സ​ർ​ക്കാ​ർ ഇ​പ്പോ​ൾ കൈ​മ​ല​ർ​ത്തു​ന്ന സ്ഥി​തി​യാ​ണ്.


നി​ക്ഷേ​പ​ക​ർ പെ​രു​വ​ഴി​യി​ലാ​ണെ​ങ്കി​ലും നി​ക്ഷേ​പ​ക​രു​ടെ കാ​ശു​കൊ​ണ്ടു പ​ണി​ത ജ​ഗ​തി​യി​ലെ സ​ഹ​ക​ര​ണ ആ​സ്ഥാ​ന മ​ന്ദി​രം ക​ണ്ടാ​ൽ ഞെ​ട്ടി​പോ​കും. അ​ത്ര​യ്ക്ക് വ​ലു​താ​ണ്.​ആ​യി​ര​ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​രും. നി​ക്ഷേ​പ​ക​രു​ടെ ആ​ശ​ങ്ക കേ​ൾ​ക്കു​വാ​ൻ ത​യാ​റാ​കാ​ത്ത സ​ഹ​ക​ര​ണ വ​കു​പ്പ് സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത മാ​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ക്ഷേ​പ​ക​ർ​ക്ക് യാ​തൊ​രു ഫ​ല​വും ഇ​ല്ല. നേ​മ​ത്തെ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ക്ഷേ​പ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളെ ച​ർ​ച്ച​ക്ക് വി​ളി​ച്ചി​രു​ന്നു.


താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​യി ഓ​രോ നി​ക്ഷേ​പ​ക​ർ​ക്കും കു​റ​ച്ചെ​ങ്കി​ലും തു​ക ഉ​ട​നെ വി​ത​ര​ണ​മം ചെ​യ്തി​ല്ലെ​ങ്കി​ൽ സ​മ​രം വീ​ണ്ടും ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും നി​ക്ഷേ​പ കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി ശാ​ന്തി​വി​ള മു​ജീ​ബ് റ​ഹ്‌​മാ​നും ക​ൺ​വീ​ന​ർ കൈ​മ​നം സു​രേ​ഷും പ​റ​ഞ്ഞു.

Latest News

Corehub Up